ഓപ്പറേഷന് തൂഫാന് 2
ഓപ്പറേഷൻ തൂഫാൻ (Operation Toofan / The Narco Hunt) എന്നത് ലഹരിമരുന്നുകളുടെ വിൽപ്പന, വിതരണം, ഉപയോഗം എന്നിവയ്ക്കെതിരെ കേരള പോലീസും എക്സൈസ് വകുപ്പും ചേർന്ന് നടത്തുന്ന ശക്തമായ ഒരു സംസ്ഥാനതല റെയ്ഡും നടപടിയുമാണ്.
ലഹരി മാഫിയയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 തിങ്കളാഴ്ച്ച രാവിലെ 11.30 ന് പഞ്ചായത്ത് പ്രസിഡന്റ് ആർ വിനയചന്ദ്രൻ നിർവ്വഹിച്ചു...
സംസ്ഥാന തല ഉദ്ഘടനത്തിന് ശേഷം നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് നീതുജോസഫ് അധ്യക്ഷത വഹിച്ചു.... ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ഹരിലാൽ സ്വാഗതം പറഞ്ഞു....
കൈനടി SHO ശ്രീ. ബിനു കെ.വി ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശം നൽകി....
വികസന സ്റ്റാൻഡ്ഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് G മഠത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ്ഡിംഗ് കമ്മിറ്റി ചെയർമാൻ രജനി സന്തോഷ് ക്ഷേമകാര്യ സ്റ്റാൻഡ്ഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമോൾ വിജയകുമാർ മെമ്പർ മാരായ രാകേഷ് പണിക്കർ, ബിന്ദു ഹരിദാസ് എന്നിവർ പങ്കെടുത്തു....
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും തൂഫാൻ ഫ്ലാഗ് ഉയർത്തുകയും ചെയ്തു....