ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുലശേഖരന്മാരുടെ ഭരണകാലത്ത് തൃക്കൊടിത്താനം ആസ്ഥാനമായുള്ള നന്തൂഴൈ നാട്ടിലും പിന്നീട് തെക്കുംകൂറിലും ഈ പ്രദേശം ഉള്പ്പെ ട്ടിരുന്നു. എ.ഡി. 1746-ല്‍ മാര്ത്താ ണ്ഡവര്മ്മങ ചെമ്പകശേരിരാജ്യം കീഴടക്കിയതോടു കൂടി ചെമ്പകശേരി രാജാവിന്റെ ഭരണസീമയില്‍ പെട്ടിരുന്ന ഇവിടം പൂര്ണ്ണതമായും തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിത്തീര്ന്നു . ചെമ്പകശേരി രാജ്യത്തിന്റേയും തെക്കുംകൂറിന്റെയും ഭാഗമായാണ് നീലംപേരൂര്‍ അറിയപ്പെട്ടിരുന്നത്. ഈ രണ്ടു പ്രദേശങ്ങളുടേയും അതിര്ത്തി  പ്രദേശം നീലംപേരൂര്‍ ആയിരുന്നതുകൊണ്ടാവാം പിന്നീടുള്ള വിഭജനങ്ങളില്‍ ഈ പ്രദേശം വിവിധ വില്ലേജുകളുടെ ഭാഗമായി മാറിയത്. കുട്ടനാടന്മേണഖലയിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങള്‍ ഏറിയോ, കുറഞ്ഞോ നീലംപേരൂര്‍ പഞ്ചായത്തുപ്രദേശത്തും അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സമ്പന്നമായ ഒരു സാംസ്കാരികപാരമ്പര്യം നീലംപേരൂര്പ്രയദേശത്തിന് അവകാശപ്പെടാനാവും. പ്രാചീനകേരളത്തിലെ പ്രസിദ്ധനായ ചേരചക്രവര്ത്തി  ചേരമാന്‍ പെരുമാള്‍ ഹിന്ദുമതമുപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച് കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളത്തുനിന്നും നീലംപേരൂര്‍ വന്ന് രാജധാനി  സ്ഥാപിച്ച് കുറേക്കാലം ബുദ്ധോപാസകനായി കഴിഞ്ഞുവെന്നും പിന്നീട് ഇവിടെ വെച്ചുതന്നെ അന്തരിച്ചുവെന്നും ഐതിഹ്യം ഉണ്ട്. പള്ളിബാണപെരുമാളിന്റെ ചെറിയൊരു പ്രതിമ നീലംപേരൂര്‍ ക്ഷേത്രത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. കേരളോല്പ ത്തിയില്‍ പരാമര്ശിപക്കപ്പെടുന്ന പള്ളിബാണപെരുമാള്‍ വാണരുളിയ നീലംപേരൂര്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തില്‍ നിര്ണ്ണാ യകസ്ഥാനം വഹിച്ചിരുന്നു. മലങ്കര സുറിയാനി ക്നാനായ ഭദ്രാസനത്തിലെ ഇടവകപള്ളികളില്‍ പുരാതനമായ നാലാമത്തെ പള്ളി നീലംപേരൂരിലാണ്. 1842-ല്‍ സ്ഥാപിക്കപ്പെട്ട നീലംപേരൂര്‍ വലിയപള്ളിയെപ്പറ്റി പഴയ പള്ളിപ്പാട്ടുകളിലും കേരള ചരിത്രഗ്രന്ഥങ്ങളിലും പരാമര്ശാങ്ങളുണ്ട്. 500-ല്‍ അധികം വര്ഷെത്തെ പഴക്കമുള്ള ഈരയില്‍ കുട്ടുമ്മേല്‍ ദേവീക്ഷേത്രം, 1900-ല്‍ സ്ഥാപിതമായ കൈനടിപള്ളി, 1906-ല്‍ സ്ഥാപിതമായ രക്ഷാസൈന്യപള്ളി, 1946-ല്‍ സ്ഥാപിതമായ ഈര ലൂര്ദ്ദ്മാ താചര്ച്ച്മ, 1103-ല്‍ ശ്രീനാരായണഗുരുദേവന്‍ നേരിട്ടു രജിസ്ട്രേഷന്‍ നല്കി്യ കേരളത്തിലെ 1-ാം നമ്പര്‍ പുല്ലായം എസ്.എന്‍.ഡി.പി.ശാഖ, കൈനടിയിലെ പ്രാചീന കരുമാതത്രക്ഷേത്രം, പുരാതന വാലടിക്കാവ് ക്ഷേത്രം, ഈര സൂബ്രഹ്മണ്യക്ഷേത്രം, ചെറുകരപളളി, നടുവത്തുപാടം, സി.എസ്.ഐ.പള്ളി എന്നിവയാണ് നീലംപേരൂരിലെ പ്രധാന ആധ്യാത്മികകേന്ദ്രങ്ങള്‍. കേരളത്തനികത്തും പുറത്തും പ്രസിദ്ധി നേടിയ നിരവധി സാമൂഹ്യ-സാംസ്ക്കാരികപ്രതിഭകളെ സൃഷ്ടിക്കാന്‍ ഈ നാടിനു സാധിച്ചിട്ടുണ്ട്. 1968-ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി അവാര്ഡ്സ നേടിയ കഥകളിപ്രതിഭ കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്‍, കഥകളി ആചാര്യന്മാരായിരുന്ന കൊച്ചപ്പി രാമന്മാര്‍, നീലംപേരൂര്‍ നാരായണപിള്ള, നീലംപേരൂര്‍ ഗോപാലപ്പണിക്കര്‍, ആട്ടകഥാകാരനും കഥകളിഗായകനുമായ നീലംപേരൂര്‍ കുട്ടപ്പപ്പണിക്കര്‍ എന്നിവര്‍ കലാരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. പഞ്ചായത്തുപ്രദേശത്ത് ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഔപചാരികവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചിരുന്നു. അതിനുമുന്പ്് നിലത്തെഴുത്തുകളരികളായാണ് നിലവില്‍ ഉണ്ടായിരുന്നത്. ഇക്കാലയളവിനുള്ളില്‍ ഗ്രന്ഥശാല, വൈദ്യുതി, ഗതാഗതം, പോസ്റ്റോഫീസ്, ടെലിഫോണ്‍, വിദ്യാഭ്യാസം, ആരോഗ്യം, സഹകരണസംഘം തുടങ്ങിയ വിവിധ വികസനമേഖലകളിലെല്ലാം പഞ്ചായത്ത് ക്രമേണ മുന്നേറിയതിന്റെ ചരിത്രവും ഇവിടെ കാണാവുന്നതാണ്. രാജഭരണകാലത്ത് ഭരണസൌകര്യത്തിനായി തിരുവിതാംകൂറിനെ നാലു ഡിവിഷനുകളാക്കിയിരുന്നതില്‍ കോട്ടയം ഡിവിഷനില്‍ ചങ്ങനാശ്ശേരി മണ്ഡപത്തുംവാതിലില്‍ (ഇന്നത്തെ താലൂക്ക്) 1956 വരെ നീലംപേരൂര്‍ പ്രദേശം ഉള്പ്പെിട്ടിരുന്നു. 1956 നവംബറില്‍ കുട്ടനാടു താലൂക്കു രൂപീകരിച്ചപ്പോള്‍ നീലംപേരൂര്‍ പ്രദേശം കുട്ടനാടു താലൂക്കിലായി. പിന്നീട് പഴയ കൊല്ലം ജില്ലയുടേയും, കോട്ടയം ജില്ലയുടേയും ഏതാനും ഭാഗങ്ങള്‍ ചേര്ത്ത്  1957 ആഗസ്റ്റ് 27-ന് ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോള്‍ നീലംപേരൂര്‍ പ്രദേശം ആലപ്പുഴ ജില്ലയുടെ ഭാഗമായി തീര്ന്നുട. 1948 ഏപ്രില്‍ 25-ന് ചങ്ങനാശ്ശേരി താലൂക്കില്‍ ഉള്പ്പെൂട്ട കുറിച്ചി വില്ലേജുയൂണിയന്‍ (പ്രാദേശികഭരണസംവിധാനം) നിലവില്‍ വന്നു. 1952 ജനുവരി 29-ന് കുറിച്ചി വില്ലേജ് യൂണിയന്‍ നീലംപേരൂര്‍ വില്ലേജുപഞ്ചായത്തായി രൂപാന്തരപ്പെട്ടു. കുറിച്ചിയില്‍ നിന്നും അടര്ത്തി മാറ്റിയ ഇത്തിത്താനവും പുതുതായി  ചേര്ത്തച ചേന്നങ്കരിപ്രദേശവും നീലംപേരൂര്‍ വില്ലേജുപഞ്ചായത്തിന്റെ പരിധിയില്‍ വന്നു. പിന്നീട് ഇത്തിത്താനം വാഴപ്പള്ളി പഞ്ചായത്തിന്റെ പരിധിയിലേക്കു മാറി. 1948-ല്‍ നിലവില്‍ വന്ന പഞ്ചായത്തുഭരണസമിതി അഞ്ചര വര്ഷ ത്തെ ഭരണത്തിനുശേഷം 1953 ജൂലൈ 5-ന് അധികാരം ഒഴിഞ്ഞു. 1953-ല്‍ ആദ്യമായി പഞ്ചായത്തുതെരഞ്ഞെടുപ്പ് നടന്നു. 1953 ജൂലൈ 28-ന് പുതിയ പഞ്ചായത്തുഭരണസമിതി നിലവില്‍ വന്നു.